ആരാധകരെ ഞെട്ടിച്ചാണ് മിനി സ്ക്രീനിലെ താര ജോഡികൾ ജീവിതത്തിലും ഒരുമിച്ചത്. മിഴി രണ്ടിലും എന്ന പരമ്പരയിലൂടെ ജനപ്രിയരായ മേഘ മഹേഷും സൽമാനുൽ ഫാരിസുമാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തത്. ഇരുവരുടെയും വീട്ടുകാർ ഇല്ലാതെയായിരുന്നു വിവാഹം. കൂട്ടുകാരാണ് രജിസ്റ്റർ ഓഫീസിലെത്തിയതും വിവാഹത്തിനുള്ള ഒരുക്കങ്ങൾ ചെയ്തതും. 31 കാരനായ സൽമാനുൽ ഫാരിസും 19 കാരിയായ മേഘ മഹേഷിന്റെയും വിവാഹത്തെ, പ്രായ വ്യത്യാസത്തിന്റെ പേരിലും ചിലർ പരിഹസിക്കുന്നുണ്ട്.
“മിസ്റ്റർ ആൻഡ് മിസിസ് സഞ്ജുവിൽ നിന്നും മിസ്റ്റർ ആൻഡ് മിസിസ് സൽമാൻ വരെ എത്തിയിരിക്കുന്നു. ഒടുവിൽ, ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും, സ്‌നേഹവും, കരുതലും, വിനോദവും, ഉയർച്ച താഴ്ചകളും, ഉന്മാദവും, സങ്കടങ്ങളും, യാത്രകളും, മറ്റെല്ലാ കാര്യങ്ങളും ഒരുമിച്ചും എന്നെന്നും പങ്കിടാമെന്ന് ഞങ്ങൾ തീരുമാനിച്ചു. എല്ലായിപ്പോഴും ഞങ്ങളെ പിന്തുണച്ച എല്ലാവർക്കും നന്ദി! നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു’. എന്നാണ് സൽമാനുൾ ഇൻസ്റ്റഗ്രാമിൽ വിവാഹ ചിത്രങ്ങൾ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കുന്നത്.
ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ മേഘ ജനിച്ചതും വളർന്നതുമെല്ലാം ബാംഗ്ലൂരിലാണ്.കണ്ണൂർ സ്വദേശികളായ ബിന്ദുവും മഹേഷുമാണ് രക്ഷിതാക്കൾ. ഇവർ തിരുവനന്തപുരത്താണ് സ്ഥിരതാമസം. അച്ഛൻ മഹേഷ് കിൻഫ്രയിൽ ഉദ്യോഗസ്ഥനാണ്. അമ്മ ബിന്ദു വീട്ടമ്മയും.
View this post on Instagram
“>