ന്യൂഡൽഹി: അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ (AMU) സർ ഷാ സുലൈമാൻ ഹാളിലെ ഉച്ചഭക്ഷണത്തിന് ബീഫ് പിബിയിലാണി ഉൾപ്പെടുത്തിയിറക്കിയ നോട്ടീസ് വിവാദത്തിൽ. നോട്ടീസ് സമൂഹമദ്ധ്യമങ്ങളിൽ ചർച്ചയായതോടെ സർവ്വകലാശാലയ്‌ക്കെതിരെ പ്രതിഷേധം കനത്തു. യൂണിവേഴ്‌സിറ്റിയിൽ തന്നെയുള്ള ഉദ്യോഗസ്ഥരാണ് പുതിയ മെനു ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനയ്‌ക്ക് പിന്നിലെന്നാണ് ആരോപണം.
“ഞായറാഴ്ചത്തെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തിയിട്ടുണ്ട്. ആവശ്യാനുസരണം ചിക്കൻ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണി നൽകും,” എന്നാണ് നോട്ടിസിലെ പ്രസ്താവന. ഈ അറിയിപ്പ് വിദ്യാർത്ഥികൾക്കിടയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായി. സോഷ്യൽ മീഡിയയിലും സർവകലാശാലയുടെ നടപടിക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളുണ്ടായി.
ഇതോടെ പ്രഖ്യാപനം നോട്ടീസിലെ ടൈപ്പിംഗ് പിശകുമൂലം പറ്റിയതാണെന്നും ഉത്തരവാദികളായവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും സർവകലാശാല അധികൃതർ അറിയിച്ചു. നോട്ടീസിൽ ഔദ്യോഗിക ഒപ്പുകളില്ലാത്തതിനാൽ ആധികാരികതയിൽ സംശയം ഉണ്ടെന്നും ഉടൻതന്നെ പിൻവലിച്ചുവെന്നും അധികാരികൾ വിശദീകരിച്ചു. എന്നാൽ വിഷയത്തിൽ പ്രതികരിക്കുന്നതിനിന്നും തുടക്കത്തിൽ സർവ്വകലാശാല വിട്ടുനിന്നിരുന്നു. സംഭവത്തോട് രൂക്ഷമായി പ്രതികരിച്ച ബിജെപി നേതാവും AMU പൂർവ വിദ്യാർത്ഥിയുമായ നിഷിത് ശർമ്മ സർവകലാശാല തീവ്രാവാദികളെ പ്രോത്സാഹിപ്പിക്കുകയും വിദ്യാർത്ഥികളുടെ മോശം പെരുമാറ്റം മറച്ചുവെക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചു.















