പട്ടാമ്പി: പട്ടാമ്പി മുസ്ളീം പള്ളിയിൽ നേര്‍ച്ചഘോഷത്തിനിടെ ആനയിടഞ്ഞു. ഇന്നലെ രാത്രിയാണ് ആന ഇടഞ്ഞത് . ഭയന്ന് സമീപത്ത സ്‌കൂള്‍ ഗൈറ്റ് എടുത്തു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച മധ്യ വയസ്‌കന്റെ കാലിലൂടെ കമ്പി തുളഞ്ഞു കയറി ഗുരുതര പരിക്ക് പറ്റി.നിരവധി പേര്‍ തിക്കിലും തിരക്കിലും പെട്ടു വീണു.
ആലൂർ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ സ്മരണയി ആഘോഷിക്കുന്ന ഇസ്ലാമിക നേർച്ചയാണ് പട്ടാമ്പി നേർച്ച. നേർച്ചയോടനുബന്ധിച്ച് വൈകിട്ട് ടൗണിൽ നടന്ന നഗര പ്രദക്ഷിണ ഘോഷയാത്രയിൽ ആയിരങ്ങൾ അണിനിരന്നിരുന്നു. കാഴ്ചക്കാരായി പതിനായിരങ്ങളെത്തി. കേന്ദ്ര നേർച്ചാഘോഷക്കമ്മിറ്റിക്ക് കീഴിൽ പട്ടാമ്പിയിലെയും പരിസര പ്രദേശങ്ങളിലെയും 50 ഉപ ആഘോഷമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ആഘോഷങ്ങൾ അണി നിരന്നതോടെ പട്ടാമ്പി ടൗൺ ജനസമുദ്രമായി മാറിയിരുന്നു
മേലെ പട്ടാമ്പി ചെർപ്പുളശ്ശേരി റോഡ് ജംക‍്ഷൻ മുതൽ ബസ് സ്റ്റാൻഡ് വരെ റോഡരികിലും കെട്ടിടങ്ങൾക്ക് മുകളിലുമായി ആയിരങ്ങളാണ് നഗര പ്രദക്ഷിണ ഘോഷയാത്ര കാണാൻ തടിച്ച് കൂടിയത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ നേരത്തെ തന്നെ കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാനം പിടിച്ചിരുന്നു.
ഘോഷയാത്ര ടൗണിലൂടെ നീങ്ങി ബസ് സ്റ്റാൻഡ് പരിസരത്ത് ഗജ സംഗമത്തോടെ സമാപിച്ചു. എഴുപതോളം ആനകൾ നേർച്ചക്കെത്തിയിരുന്നു എത്തുമെന്നാണ് പ്രതീക്ഷ.
നേര്‍ച്ച കഴിഞ്ഞ് മടങ്ങുകയായിരുന്ന ആനകളില്‍ ഒന്നാണ് ഇടഞ്ഞോടിയത്. പരിഭ്രാന്തിയിലായ ജനക്കൂട്ടം ഓടി രക്ഷപ്പെടുന്നതിനിടെ പട്ടാമ്പി ഗവ:യുപി സ്‌കൂളിന്റെ ഗേറ്റ് എടുത്തുചാടിയ മധ്യ വയസ്‌കനാണ് കാലിലൂടെ കമ്പി തുളച്ചു കയറി ഗുരുതരമായി പരിക്കേറ്റത്.
കമ്പി മുറിച്ച് ഇയാളെ പ്രദേശവാസികളും പോലീസും ചേര്‍ന്ന സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു.സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ തിരക്കിൽ പെട്ട് വീഴുകയും ചെയ്തു. പേരൂർ ശിവൻ എന്ന ആന ആണ് വിരണ്ടോടിയത് . ആന തിരക്ക് മൂലം പേടിച്ച് ഓടിയതാണെന്നും മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ലെന്നും പാപ്പാൻ പറഞ്ഞു.















