തൃശൂർ: മകൻ അമ്മയുടെ കഴുത്തറുത്തു. അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊടുങ്ങല്ലൂർ അഴീക്കോടാണ് സംഭവം നടന്നത്.
മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്താണ് (53) ആക്രമിക്കപ്പെട്ടത്. മകൻ മുഹമ്മദിനെ (24) കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. ലഹരിക്ക് അടിമയായ മകൻ സീനത്തിനെ ആക്രമിക്കുകയായിരുന്നു. 3 വർഷം മുൻപ് പിതാവ് ജലീലിനെ മുഹമ്മദ് ആക്രമിച്ചിരുന്നതായും വിവരമുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.















