മലയാള സിനിമയ്‌ക്ക് ഒരുപിടി വമ്പൻ ഹിറ്റ് ചിത്രങ്ങൾ പിറന്ന വർഷമായിരുന്നു 2024. അതിൽ ഏറ്റവും കൂടുതൽ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് പ്രേമലു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിറ്റടിക്കാൻ ചിത്രത്തിന് കഴിഞ്ഞു. പ്രേമലു പുറത്തുവന്നതിന് പിന്നാലെ പ്രേക്ഷകരുടെ പ്രിയകോംബോയായി നസ് ലിനും മമിതയും മാറി.
സിനിമയുടെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന വാർത്ത ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനെ കുറിച്ച് പങ്കുവക്കുകയാണ് നിർമാതാക്കൾ. സിനിമയുടെ രണ്ടാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പങ്കുവച്ച വീഡിയോയിലാണ് സൂചന നൽകുന്നത്.
പ്രേമലു- 2 ന്റെ ഷൂട്ടിംഗ് ജൂണിൽ ആരംഭിക്കുമെന്നാണ് വിവരം.
പ്രേമലു-2 ന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം സ്പെഷ്യൽ സ്ക്രീനിംഗ് നടത്തിയിരുന്നു. ബംഗ്ലൂർ, ചെന്നൈ, കേരളം എന്നിവിടങ്ങളിലായിരുന്നു സ്ക്രീനിംഗ്.
2024 ഫെബ്രുവരി ഒമ്പതിനാണ് പ്രേമലു റിലീസ് ചെയ്തത്. തിയേറ്ററുകളിലും ഒടിടിയിലും തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു പ്രേമലു. നൂറ് കോടിയിലധികം ബോക്സോഫീസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിച്ചു. ശ്യാം മോഹൻ, സംഗീത് പ്രതാപ്, അഖില ഭാർഗവൻ, മീനാക്ഷി രവീന്ദ്രർ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ