ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായ പ്രതിമാസ റീചാർജ് പ്ലാൻ വീണ്ടും അവതരിപ്പിച്ച് ജിയോ. MyJio ആപ്പ് വഴി ലഭ്യമാകുന്ന ഈ പ്ലാനിന്റെ നിരക്ക് 189 രൂപയാണ്. 28 ദിവസത്തെ വാലിഡിറ്റിയിൽ 2 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, 300 SMS, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയിലേക്ക് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ നൽകുന്നതാണ് ഈ പ്ലാൻ.
മൈജിയോ ആപ്പ് വഴി ഉപയോക്താക്കൾക്ക് ഈ പ്ലാൻ ആക്‌സസ് ചെയ്യാൻ കഴിയും. കുറച്ച് ഡാറ്റ മാത്രം മതിയെന്നുള്ളവർക്കും അൺലിമിറ്റഡ് കോളിംഗ് ആഗ്രഹിക്കുന്നവർക്കും ഉചിതമായ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി പ്ലാൻ ആണിത്.
ജിയോ സിം കാർഡ് സെക്കൻഡറി ഫോൺ നമ്പറായി ഉപയോഗിക്കുന്നവർക്കും, അതിവേഗ ബ്രോഡ്‌ബാൻഡ് കണക്ഷൻ ലഭ്യമായതിനാൽ മൊബൈലിൽ ചെറിയ റീചാർജ് ചെയ്താൽ മതിയെന്നുള്ളവർക്കും, റീച്ചാർജ് ചെയ്യാനായി കൂടുതൽ പണം ചെലവഴിക്കാൻ ആഗ്രഹിക്കാത്തവർക്കും അനുയോജ്യമായ പ്ലാനാണിത്.















