പഴനി : തൈപ്പൂയത്തോടനുബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ കാവടിയേന്തി പഴനി മുരുകൻ ക്ഷേത്രത്തിലേക്ക് തീർത്ഥാടനം നടത്തി. പഴനി മലയിലേക്കുള്ള പടികൾ ചവിട്ടിക്കയറിയ അണ്ണാമലൈ ദേവനെ ദർശനം നടത്തുകയും ചെയ്തു.
അണ്ണാ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ച സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചപ്പോൾ തമിഴ്‌നാട്ടിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ സ്വയം ചാട്ടവാറുകൊണ്ട് അടിച്ചിരുന്നു.
തുടർന്ന് മുരുകനെ സാക്ഷിനിർത്തി 48 ദിവസത്തെ വ്രതം അനുഷ്ഠിക്കുമെന്നും തൈപ്പുയത്തിന്റെ ദിനത്തിൽ ആറ് പടൈ വീടുകൾ സന്ദർശിച്ച് മുരുക ക്ഷേത്ര ദർശനം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായിട്ടാണ് ദേവ ദർശനം നടത്താൻ അദ്ദേഹം ആദ്യം കാവടിയുമായി ആറ് പടൈ വീടുകളിൽ ഒന്നായ പഴനി പാല ദണ്ഡായുധപാണി ക്ഷേത്രത്തിൽ എത്തിയത്. അദ്ദേഹം ആദ്യം താഴ്വാരത്തെ തിരു ആവിനൻകുടി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തുകയും കാവടിയുമേന്തി പടികൾ കയറി മല മുകളിലേയ്‌ക്ക് പോകുകയും ക്ഷേത്ര ദർശനം നടത്തുകയും ചെയ്തു.
“ഒരു മണ്ഡലക്കാലത്തിനപ്പുറം, 48 ദിവസം വ്രതമനുഷ്ഠിച്ചതിന് ശേഷം, തൈപ്പുയം നാളിൽ പഴനി കുന്നിലെ മുരുകനെ ദർശിക്കാൻ അവസരം ലഭിച്ചത് ഒരു വലിയ അനുഗ്രഹമായി ഞാൻ കരുതുന്നു.” (കുന്നെല്ലാം കുമാരനുക്കെ) എല്ലാ കുന്നുകളും കുമാരന്റേതാണ്.
എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.