"ലോകത്തിലെ ഏറ്റവും മികച്ച സ്ഥലം"; മഹാകുംഭമേള മറക്കാനാകാത്ത മഹത്തായ അനുഭവമെന്ന് വിദേശ ഭക്തർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

“ലോകത്തിലെ ഏറ്റവും മികച്ച സ്ഥലം”; മഹാകുംഭമേള മറക്കാനാകാത്ത മഹത്തായ അനുഭവമെന്ന് വിദേശ ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2025, 02:15 pm IST
FacebookTwitterWhatsAppTelegram

പ്രയാഗ്‌രാജ്‌: 2025 ലെ മഹാകുംഭമേള അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ലോകമെമ്പാടുമുള്ള വിദേശ ഭക്തരുടെയും സംഗമ വേദി കൂടിയായി പ്രയാഗ്‌രാജ്‌ മാറി. കുംഭമേള ജീവിതത്തിലെ തന്നെ മഹത്തായ അനുഭമാണെന്ന് അവർ പറയുന്നു. മാഘ പൂർണിമ ദിനമായ ഇന്ന് രാവിലെ മാത്രം 70 ലക്ഷത്തിലധികം ഭക്തജനങ്ങളാണ് ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തത്.

ബെൽജിയത്തിൽ നിന്നുള്ള തീർത്ഥാടകനായ എഡ്വേർഡ് കുംഭമേളയെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമെന്ന് വിശേഷിപ്പിച്ചു. “മഹാകുംഭമേളയിലെ അനുഭവം മനോഹരവും അതിശയകരവുമാണ്. ജനക്കൂട്ടവും ആളുകളും വളരെ സൗഹൃദപരമാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമാണിത്,” അദ്ദേഹം പറഞ്ഞു.

ഫ്രാൻസിൽ നിന്നുള്ള മറ്റൊരു ഭക്തനും തന്റെ അനുഭവങ്ങൾ പങ്കുവച്ചു. “ഞാൻ ഫ്രാൻസിൽ നിന്നാണ് ഇവിടെ വന്നത്. അത്ഭുതകരമായ സ്ഥലമാണിത്… ഇവിടെ കാണുന്നതെല്ലാം അതിശയകരമായ കാഴ്ചകളാണ്… ഞങ്ങൾ ബാബമാരെ കാത്തിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.

മുൻപ് ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യയടക്കമുള്ളവർ മഹാകുംഭമേളയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയിരുന്നു. ഹൈന്ദവ പാരമ്പര്യത്തിൽ ആകൃഷ്ടയായ അവർ കമല എന്നപേരിൽ സന്യാസ ദീക്ഷയും സ്വീകരിച്ചിരുന്നു.

അതേസമയം മാഘപൂർണിമയുടെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് വിവിധ ഘട്ടുകളിൽ ഒരുക്കിയിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി പ്രദേശം വാഹന നിരോധന മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടിയന്തര വാഹനങ്ങൾക്ക് മാത്രം കടന്നുപോകാൻ അനുമതി നൽകിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ വൈഭവ് കൃഷ്ണ പറഞ്ഞു.

Tags: prayagrajexperienceForeign DevoteesMaha Kumbh Mela 2025holy dip
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies