നടി തൃഷയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തൃഷ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. തന്റെ എക്സ് അക്കൗണ്ടിലൂടെ വരുന്ന പോസ്റ്റുകളൊന്നും തന്റേതല്ലെന്നും അക്കൗണ്ട് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും തൃഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് താരത്തിന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ഇതിന് പിന്നാലെ നിരവധി പോസ്റ്റുകൾ തൃഷയുടെ അക്കൗണ്ടിൽ നിന്ന് പുറത്തുവന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വ്യക്തമായത്.
അജിത് നായകനായ വിടാമുയർച്ചിയാണ് തൃഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.















