സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി മാറുന്നവയാണ് മക്ക്ബാങ് വീഡിയോകൾ. പത്തുപേർ കഴിക്കുന്ന അളവിലുള്ള ഭക്ഷണം ഒറ്റയ്‌ക്കിരുന്നു കഴിക്കുന്ന ഇത്തരം വീഡിയോകൾക്ക് ദശലക്ഷക്കണക്കിന് ആളുകൾ കാഴ്ചക്കാരായുണ്ട്. ഇത്തരം വീഡിയോകൾ ചെയ്ത പ്രശസ്തയായ ജാപ്പനീസ് മക്ക്ബാങ് താരം യുക കിനോഷിത വിരമിക്കൽ പ്രഖ്യാപിച്ചതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
‘അടങ്ങാത്ത വിശപ്പുള്ള കൊച്ചു സ്ത്രീ’ എന്നാണ് ആരാധകർ യുകയെ വിശേഷിപ്പിച്ചിരുന്നത്. ഒറ്റയിരിപ്പിന് 600 പൊരിച്ച കോഴികൾ, 100 ബർഗർ, 5 കിലോ സ്റ്റീക്ക് എന്നിവഎല്ലാം അകത്താക്കുന്ന തീറ്റമത്സരങ്ങളുടെ വീഡിയോകൾ മക്ക്ബാങ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. യൂ ട്യൂബിൽ 5.2 ദശലക്ഷം ഫോളോവേഴ്‌സുള്ള യുക ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്
ആരോഗ്യപരവും പ്രായാധിക്യവുമായ കാരണങ്ങളാൽ തീറ്റമത്സരങ്ങൾ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണെന്ന് ഏഴ് മാസത്തെ ഇടവേളയ്‌ക്ക് ശേഷം സോഷ്യൽ മീഡിയയിൽ തിരിച്ചെത്തിയ യുക കിനോഷിതപറഞ്ഞു. ബൈപോളാർ അഫക്റ്റീവ് ഡിസോർഡർ ബാധിച്ച് അവർ സോഷ്യൽ മീഡിയയിൽ നിന്നും മാറി വീട്ടിൽ ഒതുങ്ങി കഴിയുകയായിരുന്നു. പിന്നീട് ഫെബ്രുവരി ഒന്നിനാണ് 40 കാരിയായ യു ട്യൂബർ തന്റെ ചാനലിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത്.















