പാരിസ്: ഫ്രാൻസ് സന്ദർശനത്തിനിടെ മാർസെയിലിലെ ഇന്ത്യൻ സമൂഹവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോടൊപ്പമാണ് പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ കാണാനെത്തിയത്. നിരവധി പേരാണ് പ്രധാനമന്ത്രിയെ കാണാനായി മാർസെയിലിൽ സംഘടിപ്പിച്ച ഇന്ത്യൻ കോൺസുലേറ്റിൽ പങ്കെടുത്തത്.

കോൺസുലേറ്റ് നടക്കുന്ന ഹാളിന് പുറത്ത് തടിച്ചുകൂടിയ ഇന്ത്യക്കാർ പ്രധാനമന്ത്രിക്ക് ഹസ്തദാനം നൽകി സ്വീകരിച്ചു. പ്രധാനമന്ത്രി ഇന്ത്യൻ കോൺസുലേറ്റിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജയ് മോദി എന്ന ആർപ്പുവിളികളോടെയും ഇന്ത്യൻ പതാകകൾ ഉയർത്തിയുമാണ് ആളുകൾ പ്രധാനമന്ത്രിയെ വരവേറ്റത്.
The Indian community is very enthusiastic about a new consulate in Marseille. Here are some glimpses from the warm welcome during the programme… pic.twitter.com/0zggmqjbzW
— Narendra Modi (@narendramodi) February 12, 2025
ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി അദ്ദേഹം ഏറെ നേരം സംവദിച്ചു. കഴിഞ്ഞ ദിവസം എഐ ഉച്ചകോടിക്ക് ശേഷം മാർസെയിലിലെ സൈനിക സ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പാഞ്ജലി നടത്തിയിരുന്നു.















