തിരുവനന്തപുരം: ഫെബ്രുവരി 14ന് സംസ്ഥാന സർക്കാരിന്റെ ജനകീയ തൊഴിൽദായക പരിപാടിയായ വിജ്ഞാനകേരളത്തിന്റെ ഭാഗമായി, ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 14,15 തീയതികളിൽ ആലപ്പുഴ എസ്.ഡി കോളേജിൽ നടക്കുന്നു. സംസ്ഥാന സർക്കാരിന്റെ DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം. നൂറിലധികം കമ്പനികളിലായി നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഈ ജോബ്ഫെയറിൽ ഉദ്യോഗാർത്ഥികളുടെ മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. ഇത് വരെയായി വിവിധ ജില്ലകളിൽ നിന്നായി നാല്പതിനായിരത്തോളം ആളുകൾ ഈ ജോബ്ഫെയറിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 14ന്, എല്ലാ ജില്ലകളിലും ഓൺലൈനായി ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ജോബ്ഫെയറിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളവർ താഴെപ്പറയുന്ന ജില്ലാ കേന്ദ്രങ്ങളിൽ, ഫെബ്രുവരി 14ന് രാവിലെ 9.30ന് എത്തിച്ചേരേണ്ടതാണ്.ജോബ്ഫെയറിൽ പങ്കെടുക്കാൻ ഇതിനകം രജിസ്റ്റർ ചെയ്യാത്തവർ, എത്രയും വേഗം https://vijnanakeralam.kerala.gov.in എന്ന വെബ്‍സൈറ്റ് സന്ദർശിച്ച് DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
തിരുവനന്തപുരം: കോളേജ് ഓഫ് എൻജിനീയറിംഗ്, ശ്രീകാര്യം
കൊല്ലം: എംഇഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചാത്തന്നൂർ
പത്തനംതിട്ട: മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി
ആലപ്പുഴ: എസ്.ഡി കോളേജ്
കോട്ടയം: സെയിന്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്
ഇടുക്കി: മാർ ബസേലിയോസ് കൃസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി, കുട്ടിക്കാനം
എറണാകുളം: കുസാറ്റ്
മലപ്പുറം: എംഇഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കുറ്റിപ്പുറം
പാലക്കാട്: എൻഎസ്‍എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്
കോഴിക്കോട്: കോളേജ് ഓഫ് എഞ്ചിനീയറിംഗ്, വടകര
വയനാട്: ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, തലപ്പുഴ
കണ്ണൂർ: വിമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ്
കാസർഗോഡ്: കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തൃക്കരിപ്പൂർ