സോഷ്യൽമീഡിയ താരങ്ങളായ റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹാഘോഷങ്ങൾക്ക് തുടക്കമായി. വരുന്ന 16-ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.
വിവാഹാഘോഷങ്ങളുടെ ചിത്രങ്ങൾ റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇരുവരുടെയും വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകളും സോഷ്യൽമീഡിയയിൽ നിറഞ്ഞിരുന്നു.
ലൈറ്റ് ലാവൻഡർ നിറത്തിലുള്ള ലഹങ്കയാണ് ആരതി ധരിച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ള കുർത്തയാണ് റോബിന്റെ വേഷം. രണ്ട് വർഷത്തിന് മുമ്പായിരുന്നു റോബിന്റെയും ആരതിയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്.
View this post on Instagram
ദിവസങ്ങൾ നീണ്ട വിവാഹാഘോഷമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഹൽദി ചടങ്ങുകളോടെയായിരുന്നു ആഘോഷങ്ങളുടെ തുടക്കം. വിവാഹചടങ്ങുകളും ആഘോഷങ്ങളും തനിക്ക് തന്നെ ഒരു സർപ്രൈസാണെന്നും മറ്റുള്ളവരാണ് അതൊക്കെ പ്ലാൻ ചെയ്യുന്നതെന്നും റോബിൻ പറഞ്ഞു. വിവാഹത്തിന് ശേഷം രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഹണിമൂണാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്നും റോബിൻ നേരത്തെ പറഞ്ഞിരുന്നു.















