യൂട്യൂബർ രൺവീർ അലഹബാദിയയുടെ അശ്ലീല പരാമർശം വിവാദമായ സംഭവത്തിൽ രസരകരമായ പ്രതികരണവുമായി സംഗീത സംവിധായകൻ എആർ റഹ്മാൻ. വിക്കി കൗശൽ നായകനായ പുതിയ ചിത്രം ഛാവയുടെ മ്യൂസിക് ലോഞ്ചിനിടെയാണ് എആർ റഹ്മാന്റെ പ്രതികരണം.
ചിത്രത്തിലെ സംഗീതത്തെ കുറിച്ച് മൂന്ന് ഇമോജികൾ ഉപയോഗിക്കാൻ വിക്കി കൗശൽ എആർ റഹ്മാനോട് പറഞ്ഞു. അദ്ദേഹം വായ അടച്ചുനിൽക്കുന്ന ആംഗ്യമാണ് കാണിച്ചത്. വായ തുറന്നാൽ പ്രശ്നമാണെന്നും കഴിഞ്ഞയാഴ്ചയില സംഭവങ്ങൾ നമ്മളെല്ലാം കണ്ടതാണെന്നും റഹ്മാൻ പറഞ്ഞു.
റഹ്മാന്റെ വാക്കുകൾ കേട്ട് സദസിലുണ്ടായിരുന്ന എല്ലാവരും പൊട്ടിച്ചിരിച്ചു. റഹ്മാന്റെ പരോക്ഷമായുള്ള പ്രതികരണം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. പൊതുവേദിയിലോ സോഷ്യൽമീഡിയയിലൂടെയോ ആളുകൾ പ്രത്യേകിച്ച് സെലിബ്രിറ്റികൾ എന്തെങ്കിലും പറയുമ്പോൾ ശ്രദ്ധിച്ചുസംസാരിക്കണം എന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയായിരുന്നു റഹ്മാന്റെ വാക്കുകൾ.
യൂട്യൂബർ രൺവീർ അലഹബാദിയയുടെ അശ്ലീല പരാമർശത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. രൺവീറിനെതിരെ പൊലീസ് കേസെടുത്തെങ്കിലും വിമർശനങ്ങൾക്ക് യാതൊരു കുറവുമുണ്ടായിട്ടില്ല. രൺവീർ ഉൾപ്പെടെ ഷോയിൽ ജഡ്ജിംഗ് പാനലിലുണ്ടായ മറ്റ് നാല് പേർക്കെതിരെയും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.















