പാകിസ്താൻ മുൻ ക്യാപ്റ്റൻ ബാബർ അസമിനെ ഉപദേശിക്കാൻ പറഞ്ഞ ആരാധകന് മറുപടിയുമായി ദക്ഷിണാഫ്രിൻ മുൻ താരം ഹെർഷൽ ഗിബ്സ്. ത്രിരാഷ്‌ട്ര ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയ പാകിസ്താൻ ടീമിനെ അഭിനന്ദിക്കുന്നതിനിടെയാണ് ആരാധകൻ ആവശ്യവുമായെത്തിയത്.
കറാച്ചി കിംഗ്സിന്റെ പരീശിലക ക്യാമ്പിലുള്ളപ്പോൾ ബാബർ അസമുമായി ചെലവഴിച്ച സമയം ഓർത്തെടുത്തായിരുന്നു ഗിബ്സിന്റെ മറുപടി. ബാബറിന് ഭാഷ ഒരു പ്രശ്നമാണ് തീരെ ഇംഗ്ലീഷ് അറിയില്ല. പിന്നെ എങ്ങനെ അവനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനാകും. അവനൊപ്പം ആദ്യം പ്രവർത്തിച്ചതു മുതൽ ഇതുവരെയുള്ള നിരീക്ഷണത്തിൽ ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അവന്റെ സമീപനത്തിൽ യാതൊരു മാറ്റവുമുണ്ടായിട്ടില്ല.
ബാറ്റിംഗിന്റെ വേഗവും ഷോട്ട് സെലക്ഷനും പഴയപടി തന്നെ, ഒരു പുരോഗതിയുമില്ല.കഴിഞ്ഞ മത്സരത്തിൽ വിയാൻ മുൾഡർ 23 റൺസിനാണ് ബാബറിനെ പുറത്താക്കിയത്. ഏറെ നാളായി ഫോം കണ്ടെത്താനാകാതെ ഉഴലുന്ന ബാബർ അസമിനെതിരെ വിമർശനവും ശക്തമാണ്.
Language is an issue with babar .. as you know his English isn’t great so it’s difficult to get points across to him
— Herschelle Gibbs (@hershybru) February 12, 2025















