തെന്നിന്ത്യൻ താരം സാമന്ത പ്രണയ ദിനത്തിൽ പങ്കുവച്ച ചിത്രങ്ങളാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ നൽകുന്ന സൂചന താരം വീണ്ടും പ്രണയത്തിലായെന്നാണ്. സംവിധായകൻ രാജ്നിദിമൊരുവാണ് കഥയിലെ നായകനെന്നാണ് ചർച്ചകൾ. നേരത്തെ ഇരുവരും ഒരു പിക്കിൾ ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. ഇരുവരും കൈകോർത്ത് പിടിച്ചുനിൽക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇപ്പോൾ വീണ്ടും ഈ ചർച്ചകൾക്ക് ചൂട് പകർന്നിരിക്കുകയാണ് നടി. പുതിയ ചിത്രങ്ങളാണ് ആധാരം.
വെറുതെ ഒരു കളിയാക്കലോ.. ചിലപ്പോൾ അതിൽ കൂടുതലോ എന്ന കാപ്ഷനോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചത്. ഒരു യുവാവിനൊപ്പം ചിയേഴ്സ് പറയുന്ന ചിത്രവും പോസ്റ്റിലുണ്ട്. അദ്ദേഹത്തിന്റെ മുഖം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് താരത്തിന്റെ കാമുകനെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തൽ.
ഫാമിലി മാൻ 2 സംവിധായകരിൽ ഒരാളായ രാജുമായി താരം ഡേറ്റിംഗിലാണണെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. ഇത് നടിയോ സംവിധായകനോ ഇതുവരെ തള്ളി പറഞ്ഞിട്ടുമില്ല. 2017 ലാണ് നാഗ ചൈതന്യയുമായി സാമന്തയുടെ വിവാഹം നടക്കുന്നത്. മൂന്ന് വർഷത്തിന് പിന്നാലെ ഇവർ വിവാഹമോചനവു നേടി.
View this post on Instagram
“>















