തുരുവനന്തപുരം:സ്വാമി ചിദാനന്ദപുരി നാളെ ഫെബ്രുവരി 16 ഞായറാഴ്ച തിരുവനന്തപുരത്ത്. നാളെ രാവിലെ 9.30 മുതല്‍ പ്രാവച്ചമ്പലം തപോവനാശ്രമത്തില്‍ കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി പൂജനീയ ചിദാനന്ദപുരി സ്വാമിജിയുടെ നേതൃത്വത്തില്‍ ഭഗവദ്ഗീതാപഠനവും സത്സംഗവും ഉണ്ടാകും.
വൈകിട്ട് 6 ന് ആർഷവിദ്യാപ്രതിഷ്ഠാനത്തിന്‍റെ ആഭിമുഖ്യത്തിൽ കിഴക്കേകോട്ട അഭേദാശ്രമം ഓഡിറ്റോറിയത്തിൽ, സ്വാമിജിയുടെ ‘മുണ്ഡകോപനിഷത്’ പഠനവും സംശയ നിവാരണവും ഉണ്ടാകും.
ശ്രീപദ്മനാഭ ഭക്തമണ്ഡലിയുടെ നേതൃത്വത്തില്‍ ശ്രീവിഷ്ണുസഹസ്രനാമ സ്തോത്രപാരായണത്തോടെയാണ് സത്സംഗം ആരംഭിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9747931007 എന്ന നമ്പറിൽ ബന്ധപ്പെടുക.