എനിക്ക് കാൻസർ വരാൻ കാരണം അൽഫാം! നടൻ സുധീറിന്റെ വെളിപ്പെടുത്തലിൽ ചർച്ചകൾ

Published by
Janam Web Desk

പ്രതിനായക വേഷങ്ങളിലും സഹനടനായും തിളങ്ങിയ താരമാണ് സുധീർ സുകുമാരൻ. ബോഡി ബിൾഡിം​ഗിലും മികവ് തെളിയിച്ച താരം അർബുദത്തെ അതിജീവിച്ചയാളുമാണ്. തിരുവല്ല ബിലീവേഴ്സ് ചർച്ചിലെ കാൻസർ ദിന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ തനിക്ക് കാൻസർ വരാനുള്ള കാരണത്തേക്കുറിച്ച് അദ്ദേഹം സംശയം പ്രകടിപ്പിച്ചു. തനിക്ക് രോ​ഗം വരാനുള്ള കാരണത്തെക്കുറിച്ച് ഒരുപാട് ആലോച്ചു. ആ ആലോചന അൽഫാമിലാണ് എത്തിനിൽക്കുന്നതെന്നും നടൻ പറഞ്ഞു. അൽഫാമിന്റെ കരിഞ്ഞ ഭാ​ഗമാണ് എനിക്ക് ഏറേയിഷ്ടം. അത് ഒരുപാട് വാങ്ങി കഴിച്ചിട്ടുണ്ട്. ആ സമയം പച്ചക്കറിയൊന്നും കഴിക്കാറുമുണ്ടായിരുന്നില്ല. അൽഫാം കഴിക്കുന്നത് ശ്രദ്ധിക്കണമെന്നും നടൻ പറഞ്ഞു.

താരത്തിന് മലാശയ കാൻസറാണ് പിടിപെട്ടത്. 2021-ലാണ് രോ​ഗനിർണയം നടത്തിയത്. രക്തസ്രാവമുണ്ടായപ്പോൾ പൈൽസാണെന്ന് കരുതി കൂടുതൽ പരി​ഗണന നൽകിയില്ല. പിന്നീട് നടൻ മമ്മൂട്ടിയും മസിലിന്റെ ബലക്ഷയം ചൂണ്ടിക്കാട്ടിയെങ്കിലും തമാശയെന്ന് പറഞ്ഞ്, കാര്യമാക്കിയില്ല. ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിം​ഗിനിടെയാണ് കാര്യങ്ങൾ വഷളായത്. ഷൂട്ടിം​ഗിനിടെ രക്തസ്രാവമുണ്ടായി, പിന്നീട് ഇത് ​ഗുരുതരമായി. ഡോക്ടറുടെ നിർദേശത്തിൽ കൂടുതൽ പരിശോധനകൾക്ക് വിധേയനായപ്പോഴാണ് കാൻസർ കണ്ടെത്തിയത്. തുടർന്ന് അടിയന്തരമായി ശസ്ത്രക്രിയ നടത്തി. ഒരു മാസത്തിന് പിന്നാലെ വീണ്ടും ഷൂട്ടിം​ഗിലേക്ക്. ആക്ഷൻ സീനിനിടെ പലതവണ തുന്നലിൽ നിന്ന് രക്തം വാർന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആത്മവിശ്വാസമാണ് തന്നെ അതിജീവിപ്പിച്ചത്.മുപ്പതാം ദിവസം ഷൂട്ടിനിറങ്ങിയതും ആത്മവിശ്വാസം കൊണ്ടാണ്.മാരക രോഗം എന്ന് കരുതിയില്ല.പനിപോലെ കണ്ട് ചികില്‍സിച്ചു.ഡോക്ടര്മാമാരുടെ നല്ലവാക്കുകള്‍ മരുന്നിനേക്കാൾ ​ഗുണം ചെയ്യുമെന്ന് തോന്നിയിട്ടുണ്ട്.—- സുധീർ പറഞ്ഞു

Share
Leave a Comment