പൂഞ്ഞാർ: ജനങ്ങളുടെ ഹോസ്പിറ്റൽ സംബന്ധിച്ച ആവശ്യം ഉന്നയിച്ചപ്പോൾ ക്ഷുഭിതനായി പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ. തുടർന്ന് പരാതി ഉന്നയിച്ച മുൻ എം.എൽ.എ. പി.സി. ജോർജ്ജിന് നേരെ എം.എൽ.എ. തട്ടിക്കയറി. ഇതിന്റ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടു
പൂഞ്ഞാര്‍ തെക്കേക്കരയില്‍ സ്വകാര്യ ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കലും മുൻ എം.എൽ.എ. പി.സി. ജോർജും വാക്കുതർക്കത്തിലേർപ്പെട്ടത്
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വേദിയിലിരിക്കെയാണ് ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തത്. മുണ്ടക്കയത്ത് ആശുപത്രിയില്‍ ഡോക്ടറെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മന്ത്രിയെ കണ്ടതുമായി ബന്ധപ്പെട്ട് ജോര്‍ജ് പറഞ്ഞു. ആശുപത്രിയില്‍ ഡോക്ടറെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം കൊടുത്ത വാര്‍ത്ത പത്രങ്ങളില്‍ കണ്ടപ്പോള്‍ വിഷമംതോന്നി എന്ന് പി.സി.ജോര്‍ജ് പറഞ്ഞപ്പോള്‍ ഇവിടെ ആവശ്യമുള്ള കാര്യം പറഞ്ഞാല്‍ മതിയെന്ന് എം.എല്‍.എ. പറഞ്ഞു.
പൂഞ്ഞാറിലെ ആശുപത്രിയിലും ഉച്ചകഴിഞ്ഞ് ഒ.പി.യില്ലെന്നും അതിന് നടപടി വേണമെന്നും തന്നെ കണ്ടുകിട്ടിയിട്ടുവേണ്ടെ ഇത് പറയാനെന്നും ജോര്‍ജ് പറഞ്ഞു.ഇതുപോലെത്തെ അവസരങ്ങളിലല്ലാതെ പിന്നെ എംഎൽഎയെ എപ്പോഴാ കിട്ടുന്നത് എന്ന് പറഞ്ഞപ്പോഴേക്കും എം എൽ എയ്‌ക്ക് മിണ്ടാട്ടമില്ലാതെ ആയി. ഒടുവിൽ സംഘാടകരെത്തി ഇരുവരെയും അനുനയിപ്പിക്കുകയായിരുന്നു.















