പ്രേക്ഷകരുടെ പ്രിയ ബോളിവുഡ് നടൻ സിദ്ധാർത്ഥ് മൽഹോത്ര കേരളത്തിൽ. താരത്തിന്റെ പുതിയ ചിത്രമായ പരം സുന്ദരിയുടെ ഷൂട്ടിംഗിനാണ് സിദ്ധാർത്ഥ് കേരളത്തിലെത്തിയത്. സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
ചുവപ്പ് ഷർട്ടും കസവ് മുണ്ടും ധരിച്ച് കേരളത്തനിമയിൽ ക്ഷേത്രത്തിൽ നിൽക്കുന്ന സിദ്ധാർത്ഥിന്റെ ദൃശ്യങ്ങൾ വൈറലാവുകയാണ്. ക്ഷേത്രപരിസരത്തുള്ള സീനുകളാണ് ചിത്രീകരിക്കുന്നത്. സിദ്ധാർത്ഥ് ക്ഷേത്രദർശനം നടത്തുന്നതും ക്ഷേത്ര കുളത്തിന് സമീപത്തായി നിൽക്കുന്നതും വീഡിയോയിലുണ്ട്.
Behind the scenes 🎬
📍Kerala 🌴#SidharthMalhotra #ParamSundari pic.twitter.com/DgyvRfdJX7— 🌟 (@Sidharthfann) February 14, 2025
തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന സിനിമയാണ് പരം സുന്ദരി. ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസം ജാൻവി കപൂറിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പച്ച നിറത്തിലുള്ള ബ്ലൗസും കേരളാ സാരിയും ധരിച്ച് അതിസുന്ദരിയായി ക്ഷേത്രത്തിൽ നിൽക്കുന്ന ജാൻവി കപൂറിന്റെ ചിത്രങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു.
മലയാളി പെൺകുട്ടിയായാണ് ജാൻവി കപൂർ പരം സുന്ദരിയിലെത്തുന്നത്. റൊമാന്റിക് കുടുംബ ചിത്രമായാണ് പരം സുന്ദരി ഒരുങ്ങുന്നത്.















