ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിൽ വിവാദ പ്രസ്‍താവനയുമായി കോൺഗ്രസ് എം പി ഇമ്രാൻ മസൂദ്. ഇന്ത്യയിലെ മുസ്ലിങ്ങൾ ഏകീകൃത സിവിൽ കോഡ് അംഗീകരിക്കേണ്ടതില്ലെന്നും ശരിഅത്ത് നിയമമാണ് പിന്തുടരേണ്ടതെന്നും കോൺഗ്രസ് എം പി പറഞ്ഞു. ഉത്തർപ്രദേശിലെ പ്രദേശിക മാദ്ധ്യമത്തിന് നൽകി അഭിമുഖത്തിലാണ് വിവാദ പരാമർശം. യുപി സഹറൻപൂരിൽ നിന്നുള്ള എംപിയാണ് ഇമ്രാൻ മസൂദ്.
ഇതാദ്യമായല്ല ഇമ്രാൻ മസൂദ് വിവാദ പരാമർശം നടത്തുന്നത്. 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഇയാൾ പൊതു പരിപാടിയിൽ പ്രസംഗിച്ചിരുന്നു. വിദ്വേഷ പ്രസംഗത്തിന് പിന്നാലെ 2014 മാർച്ചിൽ മസൂദിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സഹറൻപൂരിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ബിജെപിയുടെ രാഘവ് ലഖൻപാലിനോട് പരാജയപ്പെട്ടു.















