തിരുവനന്തപുരം: കാട്ടാക്കട സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ ക്ലർക്കിന് സസ്പെൻഷൻ. ജെ. സനലിനാണ് സസ്പെൻഷൻ ലഭിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി. അന്വേഷണവിധേയമായാണ് ക്ലർക്കിനെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു പരുത്തിപ്പളളി ഗവ.വിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥി എബ്രഹാം സ്കൂളിൽ തൂങ്ങിമരിച്ചത്. ക്ലർക്കും വിദ്യാർത്ഥിയും തമ്മിൽ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. തുടർന്നാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ കൊല്ലം മേഖലാ അസിസ്റ്റന്റ് ഡയറക്ടറും സ്കൂൾ പ്രിൻസിപ്പലും സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ക്ലർക്കിനെതിരെ നടപടിയെടുക്കുകയായിരുന്നു.















