ആലുവയിൽ ഒരു മാസം മാത്രം പ്രായമായ കുട്ടിയെ തട്ടികൊണ്ടുപോയ അന്യസംസ്ഥാനക്കാർ പിടിയിൽ. ഇതരസംസ്ഥാനക്കാരുടെ കുഞ്ഞിനെയാണ് ഇവർ കടത്തികൊണ്ട് പോയത്. ആസാം സ്വദേശിയും ട്രാൻസ് വുമൺ റിങ്കി (20) സുഹൃത്ത് ആസാം നാഗോൺ സ്വദേശിയുമായ റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്. രണ്ടു മണിക്കൂർ നീണ്ട അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
ബിഹാർ സ്വദേശിനിയുടെ ആൺകുഞ്ഞിനെയാണ് ഇവർ കഴിഞ്ഞ ദിവസം തട്ടികൊണ്ടുപോയത്. 14ന് രാത്രി എട്ടോടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. 70,000 രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. അന്വേഷണത്തിനൊടുവില്‍ രാത്രി 10 മണിയോടെയാണ് പൊലീസ് കൊരട്ടി ഭാഗത്ത് വച്ച് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കുട്ടിയെ തൃശൂരിൽനിന്നും ആസാമിലേക്ക് എത്തിക്കാനായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.