പത്തനംതിട്ട: ആരോഗ്യമന്ത്രിക്കും സ്പീക്കർക്കും സ്വാഗതം പറഞ്ഞത് ശരിയായില്ല എന്നാരോപിച്ച് അദ്ധ്യാപകന് സിപിഎമ്മുകാരുടെ വക മർദ്ദനം. പത്തനംതിട്ട സെന്റ് മേരീസ് സ്കൂൾ അധ്യാപകൻ ബിനു കെ സാമിനാണ് മർദ്ദനമേറ്റത്. ടൗൺ സ്ക്വയർ ഉദ്ഘാടനത്തിന്റെ വേദിയിലാണ് സിപിഎം പ്രവർത്തകരുടെ മുഷ്കിന് കാരണമായ സംഭവം ഉണ്ടായത്. ആരോഗ്യ മന്ത്രി വീണ ജോർജ്ജ് സ്‌പീക്കർ എ.എൻ. ഷംസീർ എന്നയവരായിരുന്നു ഈ പരിപാടിയിൽ പങ്കെടുത്ത പ്രമുഖർ. ഈ പരിപാടിയുടെ അവതാരകനായിരുന്നു ബിനു കെ സാം.
സ്പീക്കർക്ക് സ്വാഗതം പറഞ്ഞപ്പോൾ തലശ്ശേരി ദം ബിരിയാണി പത്തനം തിട്ടയിൽ സുലഭമായി കിട്ടും എന്നായിരുന്നു ബിനു കെ സാം പറഞ്ഞത്.
ആരോഗ്യമന്ത്രി , സ്പീക്കർ എന്നിവരെ ക്ഷണിച്ചത് ശരിയായില്ല എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ടൗൺ സ്‌ക്വയർ ഉദ്ഘാടനത്തിൽ സ്പീക്കർ എ.എൻ. ഷംസീറിനെയും മന്ത്രി വീണ ജോർജിനെയും പരിഹസിച്ചു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. സിപിഎമ്മിന്റെ ചില പ്രദേശിക നേതാക്കൾ ബിനു കെ സാമിനെ പരിപാടിക്ക് ശേഷം മാറ്റി നിർത്തി തല്ലുകയായിരുന്നു.
ആരെയും മർദ്ദിച്ചിട്ടില്ലെന്നും തെറ്റ് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് CPM പ്രാദേശിക നേതൃത്വം പറയുന്നത്.















