കൊല്ലം : കൊട്ടാരക്കര മൈലത്ത് RSS പ്രവർത്തകനും കുടുംബത്തിനും വെട്ടേറ്റു. വെള്ളാരംകുന്ന് സ്വദേശിയും ശാഖ കാര്യവാഹുമായ അരുണിനും മാതാപിതാക്കൾക്കും ഭാര്യക്കുമാണ് വെട്ടേറ്റത്. അരുണിന്‍റെ ഭാര്യ അമൃത, മാതാപിതാക്കളായ സത്യൻ, ലത എന്നിവര്‍ക്കുനേരെയായിരുന്നു ആക്രമണം.
സിപിഎം പ്രവർത്തകരായ വിഷ്ണു, വിജേഷ് എന്നിവരാണ് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ അരുണിനെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ രണ്ടു പേരും സഹോദരങ്ങളാണ്.















