ജീവിതം എന്നു പറഞ്ഞാലേ ..ഒരു ടാറിട്ട റോഡു പോലെയാണ് അതു ചെയ്യേണ്ടതുപോലെ ചെയ്തില്ലങ്കിൽ അതു മഴക്കാലം വരുമ്പോൾ പൊളിഞ്ഞു പോകും! ഈ ഓർമ്മപ്പെടുത്തലിലൂടെ ഹൃദയഹാരിയായ ഒരു കുടുംബകഥ പറയുന്ന മച്ചാന്റെ മാലാഖ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി.നടി ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. പൃഥ്വിരാജ് സുകുമാരനും, ദുൽഖർ സൽമാനും ചേർന്നാണ് ട്രെയിലർ പ്രകാശനം ചെയ്തത്. ട്രാൻസ്പോർട്ട് ബസിലെ കണ്ടക്ടർ സജീവൻ്റേയും മെഡിക്കൽ ഷോപ്പു ജീവനക്കാരി ലിജി മോളുടേയും കുടുംബ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.
കൊച്ചു കൊച്ചു രസാവഹമായ മുഹൂർത്തങ്ങളിലൂടെ വികസിക്കുന്ന ഈ ചിത്രം ഗൗരവമായ ഒരു വിഷയമാണ് അവതരിപ്പിക്കുന്നത്.
സൗബിൻ ഷാഹിറും നമിതാ പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, മനോജ്.കെ.യു , വിനീത് തട്ടിൽ, ശാന്തി കൃഷ്ണ. ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, ആര്യ ബേബി ആവണി. ബേബി ശ്രയാ ഷൈൻ, അഞ്ജനാ അപ്പുക്കുട്ടൻ, നിതാ പ്രോമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജാക്സൻ ആൻ്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിച്ചിരിക്കുന്നു. സിൻ്റോ സണ്ണിയുടെ ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം പകർന്നിരിക്കുന്നു. ഛായാഗ്രഹണം – വിവേക് മേനോൻ. എഡിറ്റിംഗ് – രതീഷ് രാജ്.കലാസംവിധാനം – സഹസ് ബാല.















