ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നടൻ ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലാണ് താരവും ഭാര്യ ലിഡിയയും ഇന്ത്യയുടെ മുൻ നായകൻ എം.എസ് ധോണി, നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമ, മുൻ ഓൾ റൗണ്ടറും കമന്റേറ്ററുമായ ഇർഫാൻ പഠാൻ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത ചിത്രങ്ങളാണ് ഇതെന്നാണ് സൂചന. സെലിബ്രറ്റികൾ പങ്കെടുത്ത പരിപാടി ഏതാണെന്ന കാര്യം വ്യക്തമല്ല. അതേസമയം ടൊവിനോ തോമസിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനാണ്. ജതിൻ രാംദാസായി ലൂസിഫറിൽ എത്തിയ താരം എമ്പുരാനിലും നിർണായക റോളിൽ എത്തുന്നുണ്ട്. മറ്റൊരു റിലീസായ നരിവേട്ട എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും പൂർത്തിയായിട്ടുണ്ട്.