കൊല്ലം:ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ . കൊല്ലം വിളക്കുടി സ്വദേശി യദുകൃഷ്ണനെ (21) ആണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്
പെൺകുട്ടിയെ യദുകൃഷ്ണൻ ജില്ലയുടെ പലഭാഗങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.
സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് ലൈംഗിക പീഡനത്തിനിരയായ വിവരം കുട്ടി വെളിപ്പെടുത്തിയത്. സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു















