സോഷ്യൽമീഡിയയിൽ വൈറലായി ഒരു വിവാഹം. സോഷ്യൽമീഡിയ താരങ്ങളായ റോബിൻ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹാഘോഷങ്ങളാണ് സോഷ്യൽമീഡിയ ട്രെൻഡിംഗിൽ ഇടംനേടുന്നത്. മോഡലും ഡിസൈനറുമായ ആരതി പൊടിയുടെ വിവാഹ വസ്ത്രങ്ങളും മേക്കപ്പും ഏറെ ശ്രദ്ധേയമാവുകയാണ്.
വിവാഹത്തിന് മുന്നോടിയായി നടന്ന ഹൽദി ആഘോഷത്തിലും സംഗീതിലും ആരതിയും റോബിനും ധരിച്ച വസ്ത്രങ്ങൾ ആരാധകരെ വളരെയധികം ആകർഷിച്ചിരുന്നു. ഓരോ ആഘോഷങ്ങളുടെയും സ്റ്റൈലിനനുസരിച്ച് ആരതി തന്നെ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ഗുരുവായൂരമ്പല നടയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താലിക്കെട്ട് നടന്നത്. ആറു ദിവസം നീണ്ട ആഘോഷങ്ങൾക്ക് ശേഷമായിരുന്നു വിവാഹം.
വിവാഹത്തിന് ശേഷം നടന്ന റിസപ്ഷനിൽ നവദമ്പതികൾ ധരിച്ച സാരിയും ആഭരണങ്ങളും സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. ചുവന്ന നിറത്തിലുള്ള സാരിയിൽ ഗോൾഡൻ ഇന്റീരിയൽ വർക്ക് ചെയ്ത ബ്ലൗസും ധരിച്ചും രാജകുമാരിയുടെ ലുക്കിലാണ് ആരതി വേദിയിലേക്ക് എത്തിയത്. ചുവപ്പും ഗോൾഡനും ഇടകലർന്ന കുർത്തയായിരുന്നു റോബിന്റെ വേഷം. സുഹൃത്തുക്കളോടൊപ്പം തകർപ്പൻ ഡാൻസുമായാണ് റോബിൻ വേദിയിലെത്തിയത്.















