യുവതാരം സംഗീത് പ്രതാപിന്റെ പിറന്നാളിന് ഇത്തവണ ഒത്തിരി പ്രത്യേകതയുണ്ട്. മോഹൻലാൽ – സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവത്തിന്റെ ലൊക്കേഷനിലായിരുന്നു സംഗീത് ജന്മദിനം ആഘോഷിച്ചത്. അതും ലാലേട്ടനൊപ്പം പഴംപൊരി മുറിച്ച്. മോഹൻലാലിനും സത്യൻ അന്തിക്കാടിനും ഒപ്പമുള്ള സംഗീതിന്റെ പിറന്നാൾ ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിൽ വൈറലാണ്.
കേക്ക് വൈകിയതിനാലാണ് പഴംപൊരിയിൽ ആഘോഷം തുടങ്ങിയത്. കേക്ക് എത്തിയതിന് പിന്നാലെ കേക്കും മുറിച്ചും താരം മധുരം പങ്കുവെച്ചു. സന്തോഷത്തിൽ പങ്കാളിയാകാൻ സംഗീത് പ്രതാപിന്റെ ഭാര്യ ആൻസിയും എത്തിയിരുന്നു.
പ്രേമലുവിലെ അമൽ ഡേവിസ് ആയാണ് താരം മലയാളികളുടെ മനം കവർന്നത്. പിന്നീലെ താരത്തെ തേടി ചിത്രസംയോജകനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരവും എത്തി. സംഗീത് മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച ബ്രൊമാൻസ് തിയറ്ററിൽ പ്രദർശനം തുടരുകയാണ്.