ശനിയാഴ്ചയാണ് ഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേരുടെ ജീവൻ പൊലിഞ്ഞത്. ഇതിന് പിന്നാലെ റെയിൽവെ സ്റ്റേഷനിലെ സുരക്ഷ ഇരട്ടിയാക്കിയിരുന്നു. ഇതിനിടെ ഒരു ആർപിഎഫ് ഉദ്യോഗസ്ഥ റെയിൽവെ സ്റ്റേഷനിൽ കൈക്കുഞ്ഞുമായി ഡ്യൂട്ടിക്കെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതിൽ സമ്മിശ്ര പ്രതികരണമാണുണ്ടായത്.
ലാത്തിയുമായി തിരക്ക് നിയന്ത്രിക്കുന്നൊരു വീഡിയോയാണ് വൈറലായത്. കങ്കാരു സഞ്ചികളെ അനുസ്മരിപ്പിക്കും വിധം കുഞ്ഞിനെ ശരീരത്തിനോട് ചേർത്തിരുത്തിയാണ് ഇവർ ഡ്യൂട്ടിക്കെത്തിയത്. കോൺസ്റ്റബിൾ റീന എന്ന യുവതിയാണ് ഒരു വയസു പ്രായമുള്ള കുഞ്ഞിനൊപ്പം ഡ്യൂട്ടിക്കെത്തിയത്. നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതോടെ നെറ്റിസൺസും രണ്ടുതട്ടിലായി. ചിലർ അമ്മയുടെ ത്യാഗത്തെ വാഴ്‌ത്തിയപ്പോൾ, ഇത് പിആർ വർക്കിനുള്ള സ്ഥലമല്ലെന്നാണ് ഒരു വിഭാഗം പേർ തുറന്നടിച്ചത്.
നിർഭാഗ്യവശാൽ, ഒരു അമ്മ എന്ന നിലയിലും ആർപിഎഫ് കോൺസ്റ്റബിൾ എന്ന നിലയിലും തന്റെ കടമകൾ നിറവേറ്റുന്നതിൽ അവർ പരാജയപ്പെടുന്നു, ഈ റോളിന് അവർക്ക് പ്രതിഫലം ലഭിക്കുന്നു. വൈകാരികമായി നമ്മൾ എളുപ്പത്തിൽ സ്വാധീനിക്കപ്പെടുന്നതിനാൽ, അത്തരം പെരുമാറ്റത്തെ പ്രശംസിക്കുകയും നേട്ടങ്ങളായും ത്യാഗങ്ങളായും കണക്കാക്കുകയും ചെയ്യുന്നത് ഖേദകരമാണ്” എന്ന് ഒരു ഉപയോക്താവ് പറഞ്ഞു.
“മാതൃത്വവും കടമയും. ചില ചിത്രങ്ങളെ വിശദീകരിക്കാൻ വാക്കുകൾ ആവശ്യമില്ല. ഈ വനിതാ ആർപിഎഫ് കോൺസ്റ്റബിളിന് കൂടുതൽ ശക്തി പകരട്ടെ. സേവനത്തിനായുള്ള അവരുടെ സമർപ്പണത്തിന് സല്യൂട്ട്” എന്ന് റീനയെ പ്രശംസിച്ചുകൊണ്ട് മറ്റൊരു ഉപയോക്താവ് എഴുതി.
#नईदिल्लीरेलवेस्टेशन पर RPF की सिपाही रीना गोद में बच्चा लेकर की ड्यूटी कर रही हैं. प्लेटफॉर्म पर भगदड़ न मचे, इसके लिए रीना यात्रियों को सतर्क कर रही थीं. #Delhi#trainaccident #NewDelhiRailwaystation #NewDelhiRailwayStationStampede #STAMPEDE #StampedeInDelhi #stampededeaths pic.twitter.com/Q4pZFXUKeO
— Rajkumar Pandey (@rajkumaarlive) February 17, 2025
Unfortunately, she is failing to deliver on her duties as both a mother and an RPF constable, a role for which she is remunerated. It is regrettable that such behavior is lauded and regarded as achievements and sacrifices, as we are emotionally susceptible. https://t.co/UlA8KqwxXY
— Abhijit (@BlackKn59506535) February 17, 2025















