പുതുക്കോട്ടൈ: മൊബൈൽ ഫോൺ ഉപയോഗിച്ചതിന് മാതാപിതാക്കൾ വഴക്കു പറഞ്ഞതിനെ തുടർന്ന് സ്കൂൾ വിദ്യാർത്ഥിനി കിണറ്റിൽ ചാടി മരിച്ചു. പുതുക്കോട്ടൈ ജില്ലയിലെ വിരാലിമല യൂണിയനിലെ മണ്ടയൂർ ചോതിരയങ്കാട് പ്രദേശത്തെ ചിത്തിരകുമാറിന്റെയും ജീവിതയുടെയും മകളായ പവിത്രയാണ് കിണറ്റിൽ ചാടി മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പവിത്ര നിരന്തരം മൊബൈൽ ഫോണിൽ നോക്കിയിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിന് മാതാപിതാക്കൾ പവിത്രയെ ശകാരിച്ചു. മണികണ്ഠൻ സഹോദരിയുടെ മൊബൈൽ ഫോൺ താഴെയിട്ട് പൊട്ടിച്ചു. ഇതിൽ മനംനൊന്ത് പവിത്ര വീടിനടുത്തുള്ള കിണറ്റിൽ ചാടുകയായിരുന്നു.
ഇത് കണ്ട മണികണ്ഠൻ സഹോദരിയെ രക്ഷിക്കാനായി കിണറ്റിൽ ചാടി. എന്നാൽ സഹോദരനും സഹോദരിയും വെള്ളത്തിൽ മുങ്ങി മരിച്ചു. ഇതുസംബന്ധിച്ച് മാത്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
മണികണ്ഠൻ ഐ.ടി.ഐ. പഠനത്തിനു ശേഷം ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.പവിത്ര മണ്ടയ്യൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുകയായിരുന്നു.















