നാലു വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും ഭാര്യയും കൊറിയോഗ്രാഫറുമായ ധനശ്രീ വർമയും വിവാഹമോചനത്തിലേക്ക് അടുക്കുന്നതായാണ് വിവരം. ഇരുവരും സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് ചർച്ചകൾക്ക് ചൂടുപിടിച്ചത്. എന്നാൽ ഔദ്യോഗികമായി ആരും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പുതിയ റിപ്പോർട്ട് പ്രകാരം വിവാഹമോചനത്തിന് ശേഷം ചഹൽ ധനശ്രീക്ക് 60 കോടി രൂപ ജീവനാംശം നൽകേണ്ടി വന്നേക്കും.
ഇൻസ്റ്റന്റ് ബോളിവുഡ് എന്ന വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ക്രിക്കറ്ററുടെ നിഗൂഢ പോസ്റ്റ് ആധാരമാക്കിയാണ് ഇവരുടെ റിപ്പോർട്ട് എന്നാണ് വിവരം. അതേസമയം ഇതോടെ ധനശ്രീയെ പരിഹസിച്ച് നിരവധി ആൾക്കാരും രംഗത്തുവന്നു. ഇപ്പോഴാണ് പേര് അന്വർത്ഥമായതെന്നാണ് വിമർശനം.
2020ലെ കൊവിഡ് ലോക്ഡൗണിലാണ് ഇവരുടെ പ്രണയം ആരംഭിക്കുന്നത്. ക്രിക്കറ്റിൽ നിന്ന് ഇടവേള ലഭിച്ച താരം ധനശ്രീയുടെ അടുത്ത് ഡാൻസ് പഠിക്കാൻ ചെന്നതോടെയാണ് ഇരുവരും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. 2020 ഓഗസ്റ്റ് എട്ടിലായിരുന്നു വിവാഹ നിശ്ചയം. ഡിസംബറിൽ വിവാഹവും നടന്നു. 27-കാരൻ നിലവിൽ പഞ്ചാബ് കിംഗ്സിനൊപ്പമാണ്. 18 കോടി രൂപയ്‌ക്കാണ് താരത്തെ പഞ്ചാബ് ടീമിലെത്തിച്ചത്. ധനശ്രീ തന്റെ ജോലികളിലും തിരക്കിലാണ്.