ബ്രിട്ടീഷ് അക്കാഡമി അവാർഡ്സിൽ പങ്കെടുക്കുന്ന നടി രാധിക ആപ്തെ വിമർശന നടുവിൽ. ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിലാണ് പുരസ്കാര ചടങ്ങുകൾ നടക്കുന്നത്. അടുത്തിടെയാണ് താരം അമ്മയായത്. നടി അമ്മയുടെ ചുമതലകളും ചടങ്ങിൽ നിർവഹിക്കുന്നൊരു ചിത്രവും കുറിപ്പും നടി പങ്കുവച്ചിരുന്നു. ഇതാണ് വിവാദത്തിനും തെറിവിളിക്കും കാരണമായത്. ടോയ്ലെറ്റിൽ നിന്ന് മുലപ്പാൽ ശേഖരിക്കുന്നതിനിടെ മദ്യപിച്ചെന്ന് പറഞ്ഞാണ് നടിക്കെതിരെ വിമർശനം ഉയർന്നത്. നടി മറ്റൊരു കൈയിൽ ഷാംപെയ്ൻ ഗ്ലാസുമായി നിന്നതാണ് ആൾക്കാരെ ചൊടിപ്പിച്ചത്.
ചില നെറ്റിസൺമാരും സുഹൃത്തുക്കളും അവളെ പ്രശംസിച്ചപ്പോൾ, മറ്റുള്ളവർ മുലയൂട്ടുന്ന സമയത്ത് ഷാംപെയ്ൻ കഴിച്ചതിനെ വിമർശിച്ചു. മുലയൂട്ടുമ്പോൾ മദ്യപിക്കരുത് എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, മറ്റൊരാൾ എഴുതി, “രാധികയോട് പറയുന്നതിൽ എനിക്ക് ഖേദമുണ്ട്, പക്ഷേ ഈ ചിത്രത്തിലൂടെ നിങ്ങൾ തെറ്റായ സന്ദേശം നൽകുകയാണ്.
നിങ്ങൾ മദ്യപിക്കുമ്പോൾ മുലപ്പാൽ ശേഖരിക്കുകയാണെങ്കിൽ, പാലിൽ മദ്യം കലർന്ന് നിങ്ങളുടെ കുഞ്ഞിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കുഞ്ഞിന് വളരെ അനാരോഗ്യകരമാണ്.” എന്നും മറ്റൊരാൾ കുറിച്ചു. 2024-ലാണ് രാധികയ്‌ക്കും ഭർത്താവ് ബെനഡിക്ട് ടെയിലറിനും കുഞ്ഞ് ജനിച്ചത്. എന്നാൽ ജെൻഡർ വെളിപ്പെടുത്താൻ ഇരുവരും തയാറായിരുന്നില്ല.
View this post on Instagram
“>















