കല്യാണത്തിനായാലും മരണത്തിനായാലും മമ്മൂട്ടിക്കൊപ്പം നിഴലുപോലെ രമേഷ് പിഷാരടിയുണ്ട്. ‘ഇതെങ്ങനെ’ എന്ന് ഇവരെ ഒരുമിച്ച് കാണുമ്പോൾ മിക്കവരുടെയും മനസിൽ ചോദ്യവും ഉയരാറുണ്ട്. ഒടുവിൽ അതിന് വ്യക്തമായ ഉത്തരം നൽകിയിരിക്കുകയാണ് പിഷാരടി.
”എന്റെയും മമ്മൂക്കയുടെയും പ്രൊഫൈലുകൾ തമ്മിൽ മാച്ച് ആകാത്തതുകൊണ്ടാകാം എല്ലാവർക്കും ഈ സംശയം. മമ്മൂക്കയോടൊപ്പമുള്ള യാത്രകൾ സംഭവിച്ചു പോകുന്നതാണ്. സിനിമയിൽ വേഷം കിട്ടാൻ വേണ്ടിയെന്നാണ് ചിലർ ഉത്തരം കണ്ടെത്തുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ലൊക്കേഷനിൽ പോയിട്ടുണ്ടെന്നതല്ലാതെ ഒരു സിനിമയിൽ പോലും ഞാനില്ല. ഞാനും ധർമ്മജനും 20 കൊല്ലം ഒരുമിച്ച് നടന്നപ്പോൾ ആരും ഇക്കാര്യം ചോദിച്ചിട്ടില്ല”, രമേഷ് പിഷരാടി പറഞ്ഞു. സംസാരത്തിനിടെ ഇടപെട്ട ധ്യാൻ ശ്രീനിവാസൻ ”അതുപോലെയാണോ മമ്മൂക്കെന്ന് ചോദിച്ചു.
അദ്ദേഹത്തോടൊപ്പം പോകുന്നത് വലിയ സന്തോഷമാണ് നൽകുന്നത്. ഇതിലൂടെ പഴയ ലൊക്കേഷനിൽ സംഭവിച്ച പല കാര്യങ്ങളും അറിയാൻ സാധിക്കും. മമ്മൂക്കയെ വെച്ച് അടുത്ത് തന്നെ സിനിമ ചെയ്യുന്നുണ്ടെന്നും പിഷാരടി പറഞ്ഞു















