ആരോഗ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയാറാകണം; എൻ.ജി.ഒ. സംഘ്
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആരോഗ്യ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയാറാകണം; എൻ.ജി.ഒ. സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2025, 08:12 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: സംസ്ഥാനത്ത് ആരോഗ്യ മേഖലയിലെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലായിരിക്കുകയാണ്. ജീവിത ശൈലി സർവ്വെയും, കുഷ്ടരോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായുള്ള അശ്വമേധം പദ്ധതിയും, കാൻസർ നിർണയം ഉൾപ്പെടെയുള്ള ഫീൽഡ് തല പ്രവർത്തനങ്ങളെല്ലാം തടസപ്പെട്ടിരിക്കുകയാണ്. രണ്ടായിരത്തി ഇരുപത്തിയഞ്ചോടുകൂടി ക്ഷയരോഗം,ലെപ്രെസി,മലേറിയ എന്നീ മാരക രോഗങ്ങൾ നിർമ്മാർജനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി നിർവ്വഹണവും അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.

നഴ്സ് വിഭാഗത്തിലെ വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ ഹെൽത്ത് സെന്ററുകളിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് സി. ഐ. ടി. യു. നേതാവ് എളമരം കരീം ഭീഷണിപ്പെടുത്തിയ സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ ജൂനിയർ പബ്ലിക് നഴ്സ്മാർ നിസ്സഹരണ സമരം തുടരുന്നതും, ആശപ്രവർത്തകർക്ക് ലഭിക്കുന്ന തുച്ഛമായ ഓണറേറിയം പോലും പതിവായി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ആശാവർക്കർമാർ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്‌ക്ക് കാരണം.

എളമരം കരീമിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് എൻ. ജി. ഒ. സംഘ് മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാനോ, നഴ്സ് വിഭാഗം ജീവനക്കാരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനോ യാതൊരു ശ്രമവും നടത്തുന്നില്ല.ആശാവർക്കർമാർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകി സമരം അവസാനിപ്പിക്കാനും ആരോഗ്യ മന്ത്രിയും സർക്കാരും തയ്യാറാകുന്നില്ല.

പൊതുജനാരോഗ്യ സുരക്ഷയുടെ ഭാഗമായിട്ടുള്ള രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടായിട്ടുള്ള ഗുരുതര പ്രതിസന്ധി പരിഹരിക്കണമെന്നും, എളമരം കരീമിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള എൻ. ജി. ഒ. സംഘ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രിയുടെ ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ച്‌ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.ജില്ലാ പ്രസിഡന്റ്‌ എൻ. ജി. ഹരീന്ദ്രൻ അധ്യക്ഷത വഹിക്കും സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി. ആര്യ, വനിതാ വിഭാഗം സംസ്ഥാന കൺവീനർ സിന്ധുമോൾ പി. സി. സംസ്ഥാന സമിതി അംഗം ജി. അനീഷ്, ജില്ലാ സെക്രട്ടറി എം. രാജേഷ്,ജില്ലാ ട്രഷറർ പി. ആർ. രമേശ്‌, വൈസ് പ്രസിഡന്റ്‌ പ്രദീപ്‌ ബി. പിള്ള എന്നിവർ പ്രസംഗിച്ചു.

Tags: ngoProtestsang
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

Latest News

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies