പശ്ചിമ ബംഗാളിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ടാൻഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൂന്ന് സ്ത്രീകളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതിൽ ഒരാൾ കുട്ടിയാണ്. മൃതദേഹങ്ങൾ വീട്ടിലുള്ള കാര്യം അറിയിച്ചത് റോഡപകടത്തിൽപെട്ടതിൽ മുന്നു പുരുഷന്മാരാണ്. ഇതിലൊരാൾ കുട്ടിയാണ്. ഗാഫ്രയിലാണ് ഇവർ അപകടത്തിൽപെട്ടത്. അതിശയിപ്പിക്കുന്ന കാര്യം മരിച്ചവരും അപകടത്തിൽപെട്ടവരും ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. റൂബി ക്രോസിംഗിന് സമീപമാണ് അപകടമുണ്ടായത്.
മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. പെൺകുട്ടിയുടേത് ഉൾപ്പടെയുള്ള മൃതദേഹങ്ങൾ ടാൻഗ്ര ഏരിയയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. രണ്ടു സ്ത്രീകളുടെ കൈ ഞരമ്പ് മുറിച്ച നിലയിലാണ്. റോഡ് അപകടത്തിൽ ചികിത്സയിലുള്ള മൂന്നുപേരിൽ നിന്ന് ലഭിച്ച വിവരത്തിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടത്തിയത്.—കമ്മിഷണർ മനോജ്കുമാർ വർമ പറഞ്ഞു.
ഇതിലൊരു പുരുഷൻ യുവതികളിൽ ഒരാളുടെ ഭർത്താവാണ്. അതേസമയം ഇത് കൊലപാതകമാണോ എന്ന സംശയം പൊലീസിനുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടു പുരുഷന്മാർ ഐസിയുവിലാണ്. മരിച്ച കൗമാരക്കാരിക്ക് പരിക്കുകളില്ലെന്ന് പൊലീസ് പറഞ്ഞു. ഇതിനാൽ അവരുടെ മരണം കാരണം ഉടനെ വ്യക്തമാക്കാൻ കഴിയില്ലെന്നും പൊലീസ് അറിയിച്ചു.















