മിഷിഗൺ: മുൻ കാമുകിയോട് ‘സംസാരിച്ചയാളുടെ’ വീട് കത്തിച്ച് യുവാവ്. സംഭവസമയത്ത് ആറ് പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. തീ ആളിപ്പടരുന്നത് കണ്ട് ഉടൻ പുറത്തേക്ക് കടക്കാൻ സാധിച്ചതിനാൽ ആറുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിലുണ്ടായിരുന്ന രണ്ട് നായക്കുട്ടികൾ പൊള്ളലേറ്റ് ചത്തുവെന്നാണ് റിപ്പോർട്ട്.
Harrison Jones, 21, has been charged with trying to kill the new boyfriend of his ex-girlfriend.
He literally drove 700 miles and started the man’s home on fire.
Now, he is charged with a slew of felonies and his love rival is free to have his former girl.
These guys think… pic.twitter.com/COhCam8ed8
— Jennifer Coffindaffer (@CoffindafferFBI) February 18, 2025
വീടിന് തീയിട്ട 21-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മിഷിഗൻ സ്വദേശിയാണ് പ്രതി. 700 മൈൽ (1,126 കിലോമീറ്റർ) ദൂരം താണ്ടി പെൻസിൽവാനിയയിൽ എത്തിയാണ് ഇയാൾ വീട് കത്തിച്ചത്. മുൻ കാമുകിയോട് സംസാരിച്ചെന്ന് അറിഞ്ഞപ്പോൾ യുവാവിനോട് അസൂയ തോന്നിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ആക്രമണം.
വീടിന് തീപിടിച്ചതാണെന്നാണ് ആദ്യം കരുതിയതെങ്കിലും അഗ്നിശമന സേനാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തീയിട്ടതാണെന്ന് കണ്ടെത്തിയത്. തുടർന്ന് സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രതിയെ തിരിച്ചറിയുകയായിരുന്നു.
പ്രതി മിഷിഗണിൽ നിന്നുള്ളയാളാണെന്നും 11 മണിക്കൂറോളം ഡ്രൈവ് ചെയ്താണ് വീടിന് തീയിടാൻ എത്തിയതെന്നും പൊലീസ് കണ്ടെത്തി. പുലർച്ചെ വീട്ടുകാർ കിടന്നുറങ്ങുന്ന സമയത്തായിരുന്നു വീടിന് തീവച്ചത്. കുറ്റകൃത്യം ചെയ്തതിന് ശേഷം അതേവാഹനത്തിൽ ഇയാൾ തിരിച്ചുപോവുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിന് ഉൾപ്പടെ കേസെടുത്തിട്ടുണ്ട്.