17-കാരിയായ ദേശീയ പവർ ലിഫ്റ്റിംഗ് താരത്തിന് ജിമ്മിൽ ദാരുണാന്ത്യം. രാജസ്ഥാനിലെ ബികാനറിലെ ജിമ്മിലാണ് യുവതാരത്തിന്റെ അന്ത്യം. പവർലിഫ്റ്റിംഗിൽ സ്വർണം നേടിയ യാഷ്തിക ആചാര്യയാണ് പരിശീലനത്തിനിടെ മരിച്ചത്. 270 കിലോ ഭാരം ഉയർത്തുന്നതിനിടെ ബാലൻസ് തെറ്റി വെയിറ്റ് ബാർ വീണ് കഴുത്തൊടിയുകയായിരുന്നു. ഉടനെ പെൺകുട്ടിയെ പിബിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ഏഴിനായിരുന്നു നടുക്കുന്ന അപകടം. ആചാര്യ ചൗക്ക് ഏരിയയിലെ ഒരു സ്വകാര്യ ജിമ്മിൽ യാഷ്തിക പരിശീലനത്തിലായിരുന്നു. പരിശീലകന്റെ നിരീക്ഷണത്തിൽ 270 കിലോ സ്ക്വാട്ടിന് തയാറെടുക്കുകയായിരുന്നു 17-കാരി. ബാർ തോളിലെടുത്തെങ്കിലും ഇവർക്ക് ബാലൻസ് ചെറ്റി. ഗ്രിപ്പിൽ നിന്ന് തെന്നിയ ബാർ അവരുടെ കഴുത്തിൽ വീഴുകയായിരുന്നു. പരിശീലകനും മറ്റുള്ളവരും ചേർന്ന് ബാർ മാറ്റി കുട്ടിക്ക് സിപിആർ നൽകിയെങ്കിലും അവർ ബോധരഹിതയായിരുന്നു.
രാജസ്ഥാൻ സ്റ്റേറ്റ് പവർലിഫ്റ്റിംഗ് അസോസിയേഷൻ സംഘടിപ്പിച്ച 29-ാമത് രാജസ്ഥാൻ സ്റ്റേറ്റ് സബ്-ജൂനിയർ ആൻഡ് സീനിയർ പുരുഷ-വനിതാ എക്വിപ്പ്ഡ് ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ അടുത്തിടെ സ്വർണ്ണ മെഡൽ നേടിയ യഷ്തിക പവർലിഫ്റ്റിംഗിലെ വളർന്നുവരുന്ന താരമായിരുന്നു. ഗോവയിൽ നടന്ന 33-ാമത് ദേശീയ ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ എക്വിപ്പ്ഡ് വിഭാഗത്തിൽ സ്വർണ്ണവും ക്ലാസിക് വിഭാഗത്തിൽ വെള്ളിയും നേടി ദേശീയ തലത്തിൽ ശ്രദ്ധേ നേടിയിരുന്നു. കുടുംബം ഔദ്യോഗികമായി പരാതികൾ നൽകിയിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
⚠️ Disturbing Visual ⚠️
राजस्थान : बीकानेर में पावरलिफ्टर याष्टिका आचार्य (उम्र 17 साल) की जिम में मौत हो गई। 270 किलो वजन उठाते वक्त रॉड गिरने से गर्दन की हड्डी टूट गई। pic.twitter.com/REt23agjwa
— Sachin Gupta (@SachinGuptaUP) February 19, 2025
“>















