മിയാമി: യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സമൂഹമാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ വിമര്‍ശനം.തിരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സെലന്‍സ്‌കിയെന്നും എത്രയും പെട്ടെന്ന് മാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യം തന്നെ അവശേഷിക്കില്ലെന്നും ട്രംപ് ആരോപിച്ചു.
“സെലന്‍സ്‌കി യുക്രൈനില്‍ തിരഞ്ഞെടുപ്പ് നടത്തുന്നില്ല. ബൈഡനെ തെറ്റിധരിപ്പിക്കുന്നതില്‍ മാത്രമാണ് അയാള്‍ മിടുക്ക് കാണിച്ചത്., തിരഞ്ഞെടുപ്പുകളില്ലാത്ത ഒരു ഏകാധിപതിയായ സെലെൻസ്‌കി വേഗത്തിൽ നീങ്ങുന്നതാണ് നല്ലത്, അല്ലെങ്കിൽ അദ്ദേഹത്തിന് ഒരു രാജ്യം അവശേഷിക്കില്ല. അതേസമയം, റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഞങ്ങൾ വിജയകരമായി നടത്തിവരികയാണ്, എല്ലാവരും സമ്മതിക്കുന്നതുപോലെ, “ട്രംപ്” നും ട്രംപ് ഭരണകൂടത്തിനും മാത്രമേ ചെയ്യാൻ കഴിയൂ. ബൈഡൻ ഒരിക്കലും ശ്രമിച്ചില്ല, യൂറോപ്പ് സമാധാനം കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടു, സെലെൻസ്‌കി ഒരുപക്ഷേ “ഗ്രേവി ട്രെയിൻ” മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. എനിക്ക് ഉക്രെയ്‌നെ ഇഷ്ടമാണ്, പക്ഷേ സെലെൻസ്‌കി ഒരു ഭീകരമായ പണി ചെയ്തു, അദ്ദേഹത്തിന്റെ രാജ്യം തകർന്നു, ദശലക്ഷക്കണക്കിന് ആളുകൾ അനാവശ്യമായി മരിച്ചു – അങ്ങനെ അത് തുടരുന്നു…..”ട്രംപ് പറയുന്നു
അതേസമയം റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള വിജയകരമായ ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ട്രംപിനു മാത്രമേ അത് സാധിക്കൂവെന്ന് എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ട്രൂത്തിൽ കുറിച്ചു.
യുദ്ധത്തിനുത്തരവാദി യുക്രൈനാണെന്ന് ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല സെലന്‍സ്‌കിക്ക് ജനപ്രീതിയില്ലെന്നും വെറും നാലുശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് ഉള്ളതെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യ പടച്ചുവിടുന്ന വ്യാജ പ്രചാരണങ്ങളുടെ ലോകത്താണ് ട്രംപ് ജീവിക്കന്നതെന്ന് സെലന്‍സ്‌കി തിരിച്ചടിച്ചു.
ബൈഡൻ ഭരണകൂടം റഷ്യയ്‌ക്കെതിരെ പോരാടുന്ന യുക്രൈന് പണമായും ആയുധങ്ങളായും സഹായങ്ങള്‍ നല്‍കിവന്നിരുന്നു. എന്നാല്‍ അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെ യുക്രൈന്‍ വിഷയത്തില്‍ അമേരിക്കന്‍ നിലപാടുകളും മാറി. അതിന്റെ ഏറ്റവും പുതിയ പ്രതിഫലനമാണ് സെലൻസ്കിയോടുള്ള ട്രംപിന്റെ കടുത്ത വിമര്‍ശനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.















