ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ശക്തമായ നിലയിലാണ്. 35 റൺസ് എടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകൾ നഷ്ടമായി. ഇതിനിടെ മറ്റൊരു സംഭവത്തിനും ദുബായ് സ്റ്റേഡിയം സാക്ഷിയായി. സിമ്പിൾ ക്യാച്ച് നിലത്തിട്ട് അക്സറിന്റെ ഹാട്രിക് രോഹിത് ശർമ നഷ്ടമാക്കി. ചാമ്പ്യൻസ് ട്രോഫിയിലെ ഹാട്രിക് എന്ന അപൂർവതയാണ് നഷ്ടമായത്. ഫസ്റ്റ് സ്ലിപ്പിൽ നിന്നാണ് രോഹിത് ലളിതമായൊരു ക്യാച്ച് കൈവിട്ടത്. ഇന്നിംഗ്സിന്റെ 9-ാം ഓവറിലായിരുന്നു സംഭവം. രണ്ടാം പന്തിൽ അക്സർ തൻസിദ് ഹസനെ പുറത്താക്കി.
കെ.എൽ രാഹുലാണ് ഒരു ഷാർപ്പ് ക്യാച്ചിലൂടെ തൻസിദിനെ കൂടാരം കയറ്റിയത്. പിന്നാലെ എത്തിയ മുഷ്ഫിഖർ റഹീമും അടുത്ത പന്തിൽ വീണു. ഇത്തവണയും കെ.എൽ രാഹുല് തന്നെയാണ് ക്യാച്ചെടുത്തത്. ഹാട്രിക് മോഹിച്ച് അക്സർ നാലാം പന്ത് എറിയാനെത്തി. ജാക്കർ അലിയായിരുന്നു ബാറ്റർ. വിക്കറ്റിന് അരികിൽ മൂന്ന് സ്ലിപ്പായിരുന്നു ഉണ്ടായിരുന്നത്.
നാലാം പന്തിൽ ബാറ്റ് വച്ച ജാക്കർ അലിക്കും പിഴച്ചു. എഡ്ജെടുത്ത പന്ത് ഒന്നാം സ്ലിപ്പായ രോഹിത്തിന്റെ കൈകളിലേക്ക്. എന്നാൽ സിമ്പിൾ ക്യാച്ച് കൈപിടിയിലൊതുക്കാൻ ക്യാപ്റ്റനായില്ല. ഇതോടെ എല്ലാവരും നിരാശരായി. കൈ നിലത്തടിച്ചാണ് രോഹിത് വിഷമം തീർത്തത്. ഇതിന് പിന്നാലെ തൊഴുത് കൊണ്ട് അക്സറിനോട് ക്ഷമ പറയുന്നതും കണ്ടു. വീഡിയോ എന്തായാലും പെട്ടെന്ന് വൈറലായി.
Breakup hurts the most?
Meanwhile boys after dropping that one catch 😭😭😭 #RohitSharma #indvsban pic.twitter.com/zpqHVR93hn
— Review Bollywood (@ReviewBollywoo1) February 20, 2025
“>