മഹാകുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്ത് നടി നിത്യ ദാസും മകളും. കുടുംബത്തോടൊപ്പമാണ് നിത്യ പ്രയാഗ് രാജിൽ എത്തിയത്. നടൻ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനും കുംഭമേളയിൽ പങ്കെടുത്തിരുന്നു. പ്രയാഗ് രാജിൽ നിന്നുള്ള വീഡിയോ സുപ്രിയ ആരാധകരുമായി പങ്കുവച്ചിരുന്നു.
ത്രിവേണിയിൽ സ്നാനം ചെയ്യുന്നതും ഗംഗാനദിയിൽ ബോട്ട് സവാരി നടത്തുന്നതും ഉൾപ്പെടെ പ്രയാഗ് രാജിൽ നിന്നുള്ള ചിത്രങ്ങൾ നിത്യ ദാസും പങ്കുവച്ചിട്ടുണ്ട്. നിത്യയുടെ സഹോദരിയും ഭർത്താവും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇന്ന് പുലർച്ചെയാണ് താരവും കുടുംബവും പ്രയാഗ് രാജിൽ എത്തിയത്. രുദ്രാക്ഷ മാലയും ഷോളും ധരിച്ച് പ്രാർത്ഥനയിൽ മുഴുകി നിൽക്കുന്ന താരത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
View this post on Instagram
ജയസൂര്യ, സംയുക്ത മേനോൻ, കൃഷ്ണകുമാർ, സുരേഷ് കുമാർ തുടങ്ങിയവരും മഹാകുംഭമേളയിൽ പങ്കെടുത്തിരുന്നു.
55 കോടിയിലധികം തീർത്ഥാടകരാണ് കുംഭമേളയുടെ ഭാഗമായത്. ജനുവരി 13-ന് ആരംഭിച്ച മഹാകുംഭമേള ഈ മാസം 26-നാണ് സമാപിക്കുന്നത്.















