തിരുവനന്തപുരം: മുംബെയിൽ നടന്ന ഓൾ ഇന്ത്യ അന്തർ സർവകലാശാല സ്ക്വാഷ് ടൂർണമെൻ്റിൽ ചരിത്രത്തിലാദ്യമായി കേരളത്തിനു മെഡൽ. മുൻ ചാമ്പ്യൻമാരായ മുംബെയെ 3-1 ന് തോൽപ്പിച്ചാണ് കേരളത്തിന്റെ പെൺകുട്ടികൾ വെങ്കല മെഡൽ നേടിയത്. സെമിയിൽ, ഇത്തവണത്തെ ചാമ്പ്യൻമാരായ മദ്രാസ് യൂണിവേഴ്സിറ്റിക്ക് കനത്ത വെല്ലുവിളി ഉയർത്തിയിരുന്നു. ആതിഥേയരായ മുംബെ സോമയ്യ വിദ്യാവിഹാർ യൂണിവേഴ്സിറ്റിക്കാണ് വെള്ളി.
കേരളത്തിനു വേണ്ടി സൗമ്യ എം എസ് , ഭദ്ര എസ്, എൽന സനൽ(മാർ ഇവാനിയോസ്)സുഭദ്ര കെ സോണി,( എൽ എൻ സി പി ഇ)സുഭദ്ര നായർ ,ഫർഹാന ഷജീർ(യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെൻ്റ്) എന്നിവരാണ് മെഡൽ നേടിയത്. കേരളത്തിന്റെ ആൺകുട്ടികളും ഇത്തവണ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.