വാഷിംഗ്ടൺ: അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ. എഫ്ബിഐയുടെ ഒമ്പതാമത് ഡയറക്ടറായാണ് പട്ടേൽ ചുമതലയേറ്റത്. ഭഗവത് ഗീതയിൽ തൊട്ടായിരുന്നു സത്യപതിജ്ഞ. വാഷിംഗ്ടണിലെ വൈറ്റ് ഹൗസ് ക്യാമ്പസിലുള്ള EEO ബിൽഡിംഗിലെ ഇൻഡ്യൻ ട്രീറ്റി റൂമിൽ യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിയുടെ നേതൃത്വത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
Our new director of the FBI Kash Patel being sworn in by Attorney General Pam Bondi. pic.twitter.com/PamQvDFEEj
— Tim Kennedy (@TimKennedyMMA) February 21, 2025
#WATCH | Washington | Director of the FBI, Kash Patel says, "I am the living the American dream, and anyone who thinks the American dream is dead, look right here. You're talking to a first-generation Indian who is about to lead the law enforcement agency of the greatest nation… pic.twitter.com/5nLeclVeXn
— ANI (@ANI) February 21, 2025
പട്ടേലിന്റെ നിയമനത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രശംസിച്ചു. എഫ്ബിഐ ഏജന്റുകൾക്കിടയിൽ കാഷ് പട്ടേലിന് ലഭിക്കുന്ന പിന്തുണയും ബഹുമാനവുമാണ് പട്ടേലിനെ ഡയറക്ടറായി നിയമിക്കുന്നതിനുള്ള കാരണവും പട്ടേലിനോട് ഇത്രമാത്രം ഇഷ്ടം തോന്നാനുള്ള കാരണവുമെന്ന് ട്രംപ് പ്രതികരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു യുഎസ് സെനറ്റ് 51-49 വോട്ടുകൾക്ക് കാഷ് പട്ടേലിന്റെ നിയമനം സാധുവാക്കിയത്. ഡെമോക്രാറ്റുകൾക്കൊപ്പം രണ്ട് റിപ്പബ്ലിക്കൻ സെനറ്റ് അംഗങ്ങളും പട്ടേലിന്റെ നിയമനത്തെ എതിർത്തെങ്കിലും ആകെ വോട്ടുകളുടെ എണ്ണം ഇന്ത്യൻ വംശജന് അനുകൂലമാവുകയായിരുന്നു.
ബൈഡൻ ഭരണകൂടകാലത്ത് എഫ്ബിഐ അഭിമുഖീകരിക്കുന്ന പോരായ്മകളും പ്രശ്നങ്ങളും ചൂണ്ടിക്കാട്ടുന്നതിൽ പ്രധാനിയായിരുന്നു കാഷ് പട്ടേൽ. പ്രതിരോധ സെക്രട്ടറിയുടെ ചീഫ് സ്റ്റാഫായുും കൗണ്ടർടെററിസം പ്രോസിക്യൂട്ടറായും നേരത്തെ സേവനമനുഷ്ഠിച്ചിട്ടുള്ള പട്ടേൽ FBIയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി സംസാരിച്ചിരുന്ന വ്യക്തിയാണ്.
ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ തലപ്പത്ത് വരുന്ന ആദ്യ ഇന്ത്യൻ – അമേരിക്കൻ കൂടിയാണ് കാഷ് പട്ടേൽ. രാഷ്‌ട്രീയ സ്വാധീനങ്ങളിൽ നിന്ന് അന്വേഷണ ഏജൻസിയെ സംരക്ഷിക്കുക എന്നതാണ് എഫ്ബിഐ ഡയറക്ടറുടെ പ്രാഥമിക ഉത്തരവാദിത്വങ്ങളിൽ ഒന്ന്. പത്ത് വർഷത്തേക്കാണ് ഡയറക്ടറുടെ നിയമനം.