കൊല്ലം: കുണ്ടറയിൽ റെയിൽവേ ട്രാക്കിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. ആറുമുറിക്കട ഫയർഫോഴ്സ് സ്റ്റേഷന് സമീപമാണ് സംഭവം.
ഏഴുകോൺ പൊലീസ് എത്തി പോസ്റ്റ് നീക്കം ചെയ്തെങ്കിലും വീണ്ടും അതേ സ്ഥാനത്ത് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. പാലരുവി എക്സ്പ്രസിനെ ലക്ഷ്യമിട്ടുകൊണ്ടുള്ള അട്ടിമറി ശ്രമമാണോ എന്നാണ് സംശയം. പുലർച്ചെ 3.30 ഓടെയാണ് ട്രെയിൻ പ്രദേശം കടന്നു പോകുന്നത്. ഇത് തൊട്ട് മുൻപായിരുന്നു പോസ്റ്റ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസും റെയിൽവേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















