തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ജി.എസ്.ടി വകുപ്പിലെ ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗം ‘ഓപ്പറേഷൻ റെയർ റാക്കൂൺ’ എന്ന പേരിൽ റെഡിമിക്‌സ് കോൺക്രീറ്റ് യൂണിറ്റുകളിൽ പരിശോധന നടത്തി. നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി പ്രധാന സ്ഥാപനങ്ങൾ, ബ്രാഞ്ചുകൾ, സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുടെ വീടുകൾ തുടങ്ങിയ 49 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
സ്ഥാപനങ്ങൾ 56 കോടി രൂപയുടെ ഇടപാടുകൾ മറച്ചുവച്ച് 10 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് പ്രഥമിക പരിശോധനയിൽ കണ്ടെത്തിയത്. നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ ശക്തമായി തുടരുമെന്ന് സംസ്ഥാന ജി.എസ്.ടി വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.















