റായ്പൂർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ക്യാമ്പ് തകർത്ത് സുരക്ഷാസേന. നിരവധി ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു.
മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി സിആർപിഎഫിന്റെ 131-ാം ബറ്റാലിയനും കോബ്ര യൂണിറ്റിന്റെ 203-ാം ബറ്റാലിയനും ജില്ലാ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ക്യാമ്പ് തകർത്തത്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ മേട്ടഗുഡയിൽ പുതിയതായി സ്ഥാപിച്ച ക്യാമ്പായിരുന്നു.
ഇന്ത്യൻനിർമിത തോക്കുകൾ, വെടിമരുന്ന്, ബൈനോക്കുലർ, 12 സിറിഞ്ചുകൾ, മാവോയിസ്റ്റ് യൂണിഫോമുകൾ, മാവോയിസ്റ്റ് ലേഖനങ്ങൾ, ഡയറികൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ക്യാമ്പിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
ചിന്റഗുഫ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗുന്ദ്രജ്ഗുദേം ഗ്രാമത്തിന് സമീപമൊഴുകുന്ന ചിണ്ടവാഗു നദിയുടെ അടുത്ത് സ്ഥിതിചെയ്യുന്ന വനമേഖലയിലാണ് ക്യാമ്പ് സ്ഥിതിചെയ്തിരുന്നത്.















