വാഷിംഗ്ടൺ: ഇലോൺ മസ്കിന്റെ മകന്റെ കുട്ടിക്കളിക്ക് പിന്നാലെ മേശയെ പടിക്ക് പുറത്താക്കി ഡോണൾഡ് ട്രംപ്. മുൻ യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന 145 വർഷം പഴക്കമുള്ള മേശയാണ് മാറ്റിയത്.
ട്രംപിന്റെ മേശയ്‌ക്കരികിൽ നിന്ന് മസ്‌കിന്റെ ഇളയ മകൻ മൂക്ക് വിരൽ വയ്‌ക്കുന്നതും തുടയ്‌ക്കുന്നതുമായ ചിത്രം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ട്രംപ് ജെർമോഫോബുള്ള (എല്ലായിടത്തും രോഗാണുക്കൾ എന്ന ഭയം) വ്യക്തിയാണെന്നും ഇതിനാലാണ് മൂക്കു തുടച്ച മേശ മാറ്റിയതെന്നും റിപ്പോർട്ടുകളുണ്ട്. ടെസ്‌ല മേധാവിയായ മസ്ക് ഇപ്പോൾ വൈറ്റ് ഹൗസ് ഉപദേശകൻ കൂടിയാണ്.
1880ൽ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥർഫോർഡ് ബി.ഹെയ്‌സിന് സമ്മാനിച്ചതാണ് ഈ മേശ. ഓക്ക് തടി കൊണ്ടാണ് മേശ നിർമിച്ചത്.















