കണ്ണൂർ: പയ്യന്നൂരിലെ ‘ബുള്ളറ്റ് റാണി’ പിടിയിൽ. കണ്ടങ്കാളി മുല്ലക്കൊടി സ്വദേശി സി. നിഖിലയാണ് പിടിയിലായത്. നിഖിലയുടെ പക്കൽ നിന്ന് 4 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി.
മയക്കുമരുന്ന് വിൽപനയെക്കുറിച്ച് രഹസ്യവിവരം ലഭിച്ച പയ്യന്നൂർ എക്സൈസ് സംഘം നിഖിലയുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ബുള്ളറ്റിൽ സഞ്ചരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നതായിരുന്നു നിഖിലയുടെ പതിവ്. 2023 ഡിസംബറിൽ 2 കിലോ കഞ്ചാവുമായി നിഖില പിടിയിലായിരുന്നു.















