റോം: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ വഷളായതായി വത്തിക്കാൻ ഭരണകൂടം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമെന്നും ശ്വാസതടസമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍.
88 വയസ്സുള്ള ഫ്രാൻസിസ് മാർപാപ്പയെ ബ്രോങ്കൈറ്റിസ് ബാധിച്ചതിനെ തുടർന്ന് ചികിത്സയ്‌ക്കായി കഴിഞ്ഞ 14-ാം തീയതിയാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് നടത്തിയ വൈദ്യപരിശോധനയിൽ ശ്വാസകോശത്തിൽ ന്യുമോണിയ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്ന പരിപാടികൾ റദ്ദാക്കിയിരുന്നു.അദ്ദേഹത്തിന്റെ രോഗശാന്തിക്കായി പ്രാർത്ഥിക്കാൻ വത്തിക്കാൻ ഭരണകൂടം കത്തോലിക്കരോട് ആവശ്യപ്പെട്ടു.
പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതും വിളര്‍ച്ചയും കാരണം രക്തം കയറ്റുന്നതടക്കമുള്ള ചികില്‍സകള്‍ നല്‍കിയതായും വത്തിക്കാന്‍ അറിയിച്ചു.
തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചതായി ഡോക്ടർ വെളിപ്പെടുത്തിയിരുന്നു.















